കൊച്ചി: കൊച്ചി നഗര മധ്യത്തിൽ യുവാവിനെ കുത്തി കൊന്നു. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. പ്രതി പോലീസിൽ കീഴടങ്ങി. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് കൊലപാതകം നടന്നത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതി റോബിൻ മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് വിവരം. നോർത്ത് പോലീസിൽ കീഴടങ്ങിയ പ്രതിയെ എറണാകുളം സെൻട്രൽ പോലീസിന് കൈമാറി. ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Arrest: സിഗരറ്റിന്റെ പണം ഗൂഗിൾ പേ ചെയ്യുന്നതിനെ ചൊല്ലി തർക്കം; കടയുടമയെ മ‍ർദ്ദിച്ച പ്രതികൾ പിടിയിൽ


കൊല്ലം: സിഗരറ്റിന്റെ പണം ഗൂഗിൾ പേ ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുട‍ർന്ന് കടയുടമയെ മർദ്ദിച്ച പ്രതികൾ പിടിയിൽ. കടയിൽ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രമാടം വില്ലേജിൽ വെട്ടൂർകാട്ടിൽ വീട്ടിൽ പ്രസാദ് മകൻ പ്രവീൺ(24), പത്തനംതിട്ട ജില്ലയിൽ, തണ്ണിത്തോട് വില്ലേജിൽ സോമരാജൻ മകൻ ശ്രീക്കുട്ടൻ (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിൻറെ പിടിയിലായത്. 


കുലശേഖരപുരം, കോട്ടയ്ക്കപുറം പുതുമണ്ണേൽ വീട്ടിൽ ഉദയകുമാറിനും ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വള്ളിക്കാവ് ബോട്ട് ജെട്ടിക്ക് സമീപമാണ് ഉദയകുമാറിൻറെ കട. ഇവിടെ സിഗരറ്റ് വാങ്ങാനായി പ്രവീണും ശ്രീക്കുട്ടനും എത്തിയിരുന്നു. സിഗരറ്റിൻറെ വില ഗൂഗിൾ പേ ആയി നൽകാതെ പണമായി നൽകണമെന്ന് കടയുടമയായ ഉദയകുമാർ ആവശ്യപ്പെട്ടതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്. ​ഗൂ​ഗിൾ പേ ചെയ്യുന്നതിന് പകരം വില പണമായി നൽകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികൾ ഉടമയെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. 


മർദ്ദനത്തെ എതിർക്കാൻ ശ്രമിച്ച ഉടമയെ പ്രതികൾ തറയിലേയ്ക്ക് തള്ളിയിട്ടു. തുടർന്ന് ചവിട്ടി പരിക്കേൽപ്പിച്ച ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അക്രമം തടയാൻ ശ്രമിച്ച ഉദയകുമാറിൻറെ ഭാര്യയേയും പ്രതികൾ ആക്രമിച്ചു. തടിക്കഷ്ണം ഉപയോഗിച്ചുണ്ടായ ആക്രമണത്തിൽ ഉദയകുമാറിൻ്റെ ഭാര്യയുടെ തലയിൽ പരിക്കേറ്റു. 


പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ ശേഷം പ്രതികൾ കടന്ന് കളയുകയായിരുന്നു. തുടർന്ന് ഉ​ദയകുമാർ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിൻറെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, റസ്സൽ ജോർജ്ജ്, എ.എസ്.ഐ അജയകുമാർ, സിപിഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.